ഐശ്വര്യത്തിന്റെയും, സമൃദ്ധിയുടെയും പൊന്നോണ നാളുകൾ വന്നെത്തി. കുമ്പിളിൽ കഞ്ഞി കുടിക്കുന്ന കോരന്മാരുടെ എണ്ണം എത്രയോ കുറഞ്ഞു. എങ്കിലും അനൈക്യവും, സ്നേഹരാഹിത്യവും , അസഹിഷ്ണുതയും, സ്വജനപക്ഷപാതവും പണ്ടത്തെക്കാൾ വർദ്ധിച്ചിരിക്കുന്നു!! അഴിമതിക്കാർ അരങ്ങ് വാഴുന്നു. പരശുരാമൻ കേരള ദേശത്തെ സമുദ്രത്തിൽ നിന്ന് വീണ്ടെടുത്തത് പോലെ, അഹന്തയുടെയും, അജ്ഞതയുടെയും,ധാർഷ്ട്യത്തിൻ്റെയും നടുക്കടലിൽ നിന്ന് വരും തലമുറയെ മോചിപ്പിക്കണം. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സാംസ്കാരിക മൂല്യങ്ങളെ തിരിച്ചു പിടിക്കണം. ദേവനെയും അസുരനെയും ഒരേ തട്ടിൽ ഇരുത്തി ആരാധിക്കുന്ന മലയാളിയുടെ ഹൃദയവിശാലത ലോകം തിരിച്ചറിയണം. പൂർവസൂരികളുടെയും, ഗുരുവര്യന്മാരുടെയും ചിന്തകളായിരുന്നു ശരി എന്ന് വരും തലമുറ മനസ്സിലാക്കണം. അതിനു വേണ്ടി ഓണാഘോഷത്തെ അതിന്റെ തനിമയോടെ തന്നെ നമുക്ക് എതിരേൽക്കാം.
സമ്പത്തിൻ്റയും പ്രൗഢിയുടെയും ഗരിമ പ്രദർശിപ്പിക്കാനല്ല എളിമയുടെയും, സാഹോദര്യത്തിൻ്റെയും, സമത്വത്തിൻ്റെയും മഹിമ പ്രകീർത്തിക്കുന്നതിനാകണം നമ്മുടെ ഓണാഘോഷം.
എല്ലാ സുഹൃത്തുക്കൾക്കും സംഗീത സാന്ദ്രമായ തിരുവോണാശംസകൾ നേർന്നു കൊള്ളുന്നു.
എൻ. ഉണ്ണികൃഷ്ണൻ
[സംഗീതജ്ഞൻ]

0 Comments