തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇത് പ്രകാരം ഇന്ന് 4 ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.നാളെ 6 ജില്ലകളിലും യെല്ലോ അലർട്ടായിരിക്കുന്നു. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് ഇന്ന് ജാഗ്രത നിർദ്ദേശം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട്. ജൂലൈ അഞ്ചാം തിയതിവരെ വിവിധ ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്.

0 Comments