സൗജന്യ ആയൂർവേദ ചികിത്സാ ക്യാമ്പ്.





അത്തോളി:അത്തോളി സേവാഭാരതി യുണിറ്റും, അത്തോളി ആയൂർവ്വേദ ഡിസ്പെൻസറിയും സംയുക്തമായി നടത്തുന്ന പകർച്ചവ്യാധി പ്രതിരോധ -കർക്കിടകമാസ സൗജന്യ ആയൂർവ്വേദ ചികിത്സാ ക്യാമ്പ് 2026 ജൂലായ് 18 ശനിയാഴ്ച രാവിലെ 9.30 മുതൽ ഉച്ചക്ക് 1 മണി വരെ അത്തോളി കുനിയൽക്കടവ് റോഡ് ജംഗ്ഷനിൽ പ്രധാനമന്ത്രി ജൻ ഔഷധിക്ക് സമീപം (അൽ-അഹ്സ കോപ്ലക്സിൽ) വെച്ച് നടത്തപ്പെടുന്നു.
       അത്തോളി ആയൂർവ്വേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസ്സർ ഡോ. വിജയലക്ഷ്മിയുടെ നേതൃത്വത്തിൽ നടക്കുന്ന ക്യാമ്പിൽ ,ഡോ അഫ്നിദ പി.എ.
(ഗവ: ആയൂർവേദ സിസ്പെൻസറി എൻ.എച്ച് .എം കൊയിലാണ്ടി),
ഡോ.സിമി.പി(ഗവ: ആയുർവ്വേദഹോസ്പിറ്റൽ ബാലുശ്ശേരി) എന്നീ വിദഗ്ദ്ധ ഡോക്ർമാരുടെയും സേവനവും ലഭ്യമാകുമെന്ന് സേവാഭാരതി അത്തോളി യൂനിറ്റ് ഭാരവാഹികൾ അറിയിച്ചു.
സൗജന്യ റജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടെണ്ട നമ്പർ: 9855842271 , 9846301985, 9961003390, 8078994109.

Post a Comment

0 Comments