ചരിത്രം കുറിക്കാൻ മലയാളി; അനിൽ മേനോന്റെ ബഹിരാകാശ യാത്ര ഇന്ന്.






അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഇന്ന് മലയാളിയുടെ കാൽവെപ്പ്. നാസ ആസ്ട്രനോട്ട് അനിൽ മേനോൻ ഉൾപ്പെടെ മൂന്ന് സഞ്ചാരികൾ ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന സോയൂസ്-എം എസ് 29 വിക്ഷേപണം ഇന്ന് രാത്രി 8.17ന് നടക്കും. കസാക്കിസ്ഥാനിലെ ബൈക്കന്നൂർ കോസ്മോഡ്രോമിലാണ് വിക്ഷേപണം. ഒറ്റപ്പാലംകാരൻ ശങ്കരമേനോന്റെ മകൻ, അനിൽ മേനോൻ മലയാളികൾക്ക് വാനോളം അഭിമാനം പകരുന്ന പകലാണിന്ന്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ വാതിൽ തുറന്ന് അനിൽ അകത്ത് പ്രവേശിക്കുമ്പോൾ, മലയാളി കീഴടക്കുന്ന ഉയരങ്ങളിൽ ബഹിരാകാശ നിലയവും എഴുതിച്ചേർക്കപ്പെടും.റഷ്യയുടെ സോയൂസ് എം എസ് 29 പേടകം, ഇന്ത്യൻ സമയം ഇന്ന് രാത്രി 8: 17ന് കസാക്കിസ്ഥാനിലെ ബൈക്കന്നൂർ വിക്ഷേപണം തറയിൽ നിന്ന് ഉയർന്നു പൊങ്ങും. അനിൽ മേനോന് പുറമേ റഷ്യൻ ബഹിരാകാശ സഞ്ചാരികളായ പ്യോത്ര് ഡ്യുബ്രോവും, അന്നാ കികിക്കിനെയും ഒപ്പമുണ്ട്. എട്ടുമാസത്തെ ദൗത്യത്തിനായി യാത്ര തിരിക്കുന്ന സംഘം, വിക്ഷേപണത്തിനുശേഷം മൂന്നു മണിക്കൂർ കൊണ്ട് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഘടിപ്പിക്കും. അതിനുശേഷം ഒന്നോ രണ്ടോ മണിക്കൂർ കഴിഞ്ഞാലും സംഘം നിലയത്തിൽ പ്രവേശിക്കുക.ബഹിരാകാശ നിലയത്തിൽ സുപ്രധാനമായ പരീക്ഷണങ്ങൾക്കാണ് സംഘം നേതൃത്വം നൽകുക. ശാസ്ത്ര സാങ്കേതിക പരീക്ഷണങ്ങൾ, ഭാവിയിൽ ചാന്ദ്രചൊവ്വ മനുഷ്യ ദൗത്യങ്ങൾക്ക് ആവശ്യമായ പഠനങ്ങൾ, മൈക്രോ ഗ്രാവിറ്റിയിൽ സഞ്ചാരികളുടെ രക്തയോട്ടം, സിരകളുടെ ഘടന, രക്തത്തിന്റെ ഘടന എന്നിവ സംബന്ധിച്ച് വിശദമായ പഠനം നടത്തും. ബഹിരാകാശ നിലയത്തിലെ ശുദ്ധജലം ഉപയോഗിച്ച്, മരുന്ന് പരീക്ഷണവും നടത്തും. ഏഐ, ഓഗ്മെന്റഡ് റിയാലിറ്റി, പരീക്ഷണങ്ങളും നടത്തും.കസാക്കിസ്ഥാനിൽ നിന്ന് സോയൂസ് MS-29 പേടകത്തിൽ ബഹിരാകാശത്തേക്ക് കുതിക്കാനും, നാസയെയും എക്സ്പെഡിഷൻ 74/75നെയും പിന്തുണച്ചുകൊണ്ടുള്ള എട്ട് മാസത്തെ ദൗത്യം ആരംഭിക്കാനും കഴിയുന്നതിൽ വലിയ സന്തോഷമുണ്ടെന്നും വർഷങ്ങളുടെ അധ്വാനത്തെ ഈയൊരു നിമിഷത്തിലേക്ക് എത്തിക്കാൻ സഹായിച്ച നാസയിലെ സഹപ്രവർത്തകർക്കും, സുഹൃത്തുക്കൾക്കും, കുടുംബത്തിനും പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നുവെന്നായിരുന്നു അനിൽ മേനോൻ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച കുറിപ്പ്.


Post a Comment

0 Comments