വായനപ്പുര ഉദ്ഘാടനം ചെയ്തു.



മുക്കം:
സ്കൂൾ വിദ്യാർത്ഥികളിൽ വായന ശീലം വളർത്തിയെടുക്കാൻ നാട്ടിൻ പുറങ്ങളിലെ ഗ്രാമീണ വായനശാല മാതൃകയിൽ വായനപ്പുര ഒരുക്കി ഓർഫനേജ് ഗേൾസ് സ്കൂൾ.

ദിനപത്രങ്ങൾ, ആനുകാലികങ്ങൾ, പതിപ്പുകൾ, ലഘു പുസ്തകങ്ങൾ എന്നിവ മലയാളം, ഇംഗ്ലീഷ്, ഉറുദു, ഹിന്ദി ഭാഷകളിലുള്ളത് വായിക്കാനും പരിചയപ്പെടാനും പറ്റുന്ന രൂപത്തിലാണ് വായനപ്പുര സജ്ജമാക്കിയിരിക്കുന്നത്.
ചെറിയ പ്രായത്തിൽ തന്നെ കുട്ടികൾക്ക് വായന ശീലമുണ്ടാക്കാൻ അവർക്ക് പ്രിയപ്പെട്ട ചിത്രകഥ പുസ്തകങ്ങളും ബാല പ്രസിദ്ധീകരണങ്ങളും വായനപ്പുരയിലുണ്ട്.

മുക്കം ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യ വേദി സ്ഥാപക കോ ഓർഡിനേറ്ററും ഗായകനും അധ്യാപകനുമായ എൻ.ഉണ്ണികൃഷ്ണൻ മാസ്റ്റർ വായനപ്പുരയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
ക്ലാസ് തലത്തിൽ മിനി ലൈബ്രറിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു.
 
വായന മാസാചരണത്തിന്റെ ഭാഗമായി വായനോത്സവം പരിപാടിയിൽ വിദ്യാർത്ഥികൾക്ക് വിവിധ മത്സരങ്ങളും ഒരുക്കിയിരുന്നു. പുസ്തക ആസ്വാദന കുറിപ്പ്, കവർ ചിത്ര രചന, എന്റെ വായന ലേഖനം, പ്രശ്നോത്തരി, പോസ്റ്റർ രചന നടന്നു.

പ്രാധാന അധ്യാപിക എം.ഷബീന ഉദ്ഘാടന ചടങ്ങിൽ ആധ്യക്ഷത വഹിച്ചു. വി.കെ.എച്.എം.ഒ വനിതാ കോളേജ് പ്രിൻസിപ്പൽ ഡോ.ഒ.സി അബ്ദുൽ കരീം മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.
എം.എം.ഒ സെക്രട്ടറി വി.ഹസ്സൻ വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാന വിതരണം നടത്തി.

വായനദിന സന്ദേശങ്ങളും വിവിധ ഭാഷാ പുസ്തകങ്ങളുടെ ആസ്വാദന കുറിപ്പുകളും വിദ്യാർത്ഥികൾ വേദിയിൽ അവതരിപ്പിച്ചു.

പി.ടി.എ പ്രസിഡന്റ് 
സി.എ സാജുദ്ധീൻ, മുൻ പി.ടി.എ പ്രസിഡന്റ്‌ സലാം തേക്കുംകുറ്റി, വിദ്യാർത്ഥി പ്രതിനിധി അയ്ൻ അൽസബ അന്നം സംസാരിച്ചു.

സ്റ്റാഫ് സെക്രട്ടറി എ.ഷമീർ, യു.പി സാജിത, അധ്യാപകരായ കെ.പി സക്കീന, ആമിന ഷെറിൻ എം.പി, മിഥു, കെ.ജാസ്മിൻ, കെ. സുലൈഖ, സി.ഐ സജ്ല, എൻ.കെ ലിന, അഫ്‌ലഹ്, കെ മുഹമ്മദ്‌ അബൂബക്കർ നേതൃത്വം നൽകി.

ടി.റിയാസ് സ്വാഗതവും സീനിയർ മലയാളം അധ്യാപിക ടി.പ്രവീണ നന്ദിയും പറഞ്ഞു.

Post a Comment

0 Comments