അത്തോളി: രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ സേവന വിഭാഗമായ ദേശീയ സേവാഭാരതി ആരോഗ്യം, വിദ്യാഭ്യാസം, ആപത് സേവ, സാമാജികം സ്വാവലംബൻ എന്നീ വിവിധ പഞ്ചആയാമ മേഖലകളിൽ സജ്ജീവമായി പ്രവർത്തിക്കുന്ന ഒരു സേവന സംഘടനയാണ്.
1989 ൽ സ്ഥാപിതമായ ഈ സംഘടന "മാനവ സേവ മാധവ സേവ" എന്ന സന്ദേശത്തിലൂടെ ജാതി മത ഭേദമന്യേ സേവന പ്രവർത്തനം നടത്തുന്ന സേവാഭാരതി
"ലഹരിമുക്ത കേരളം ആരോഗ്യയുക്ത കേരളം"- "തല ചായ്ക്കാനൊരിടം" എന്നിവ സേവാഭാരതിയുടെ ജനപ്രിയ പദ്ധതികളാണ്. അശരണർക്കും നിരാലംബർക്കും താങ്ങും തണലുമാകുന്ന ദേശീയ സേവാഭാരതിയുടെ ഭാഗമായ സേവാഭാരതി അത്തോളി ഇന്ന് 6 വർഷം പൂർത്തീകരിക്കുന്നു.
ഇന്ന് 28-06-26 ന് വൈകുന്നേരം 3 മണിക്ക് അത്തോളി കൊല്ലോത്ത് സാമി മെമ്മോറിയൽ ഹാളിൽ നടന്ന ആറാം വാർഷിക ജനറൽ ബോഡി ആർ.എം വിശ്വന്റെ ഏകാത്മതാ മന്ത്രത്തോടെ തുടക്കമായി. വൈസ് പ്രസിഡന്റ് എം സി രവീന്ദ്രന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ആർഎം വിശ്വൻ സ്വാഗതം പറഞ്ഞു. പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും യഥാക്രമം സെക്രട്ടറി ശ്രീജിത്ത് എസ്സും , ട്രഷറർ ഷാജി കോളിയോട്ടും അവതരിപ്പിച്ചു.
ചർച്ചക്കും ബജറ്റ് അവതരണത്തിന് ശേഷംരാഷ്ട്രീയ സ്വയം സേവക സംഘം കാക്കൂർ ഖണ്ഡ് സമ്പർ കപ്രമുഖ് അരവിന്ദാക്ഷൻ പുതിയ 13 അംഗ ഭരണസമിതിയെ പ്രഖ്യാപിച്ചു. സേവാഭാരതി ജില്ലാ സമിതിയംഗം
ഭാസ്ക്കരൻ സേവാ സന്ദേ സന്ദേശവും വൈസ് പ്രസിഡന്റ് കൃഷ്ണൻ മണാട്ട് കൃതജ്ഞതയും പറഞ്ഞു.
പുതിയ ഭരണ സമതിയെ തെരഞ്ഞടുത്തതായി യൂനിറ്റ് ഭാരവാഹികൾ അറിയിച്ചു.
രക്ഷാധികാരികൾ
രവീന്ദ്രൻ സി.കെ
ശ്രീനിവാസൻ ചെത്തിൽ,
പുരുഷോത്തമൻ മാസ്റ്റർ.
പ്രസിഡണ്ട് റിംഷിത്ത് കെ.ക
സെക്രട്ടറി ശ്രീജിത്ത് എസ്സ്,
ട്രഷറർ ഷാജി കോളിയോട്ട് .
വൈസ് പ്രസിഡണ്ട് എം.കെ രവീന്ദ്രൻ,
കൃഷ്ണൻ മണാട്ട്,
ജോയിൻ്റ്സെക്രട്ടറി വിശ്വൻ ആർ എം, അമൃത എം.
ആരോഗ്യം: ധരമ്മരാജൻ
വിദ്യാഭ്യാസം : സ്റ്റെഫിൻലാൽ
സ്വാവലംബൻ: സുനിൽകുമാർ
സാമാജികം: സുധാകരൻ ആനപ്പാരി.
ആപത് സേവ:മോഹനൻ കോഴിക്കോട്ടയിൽ.


0 Comments