തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 200 രൂപ കൂടി. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 1,03,840 രൂപയായി.
ഗ്രാമിന് 25 രൂപ വര്‍ധിച്ച് 12,980 ആയി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് 1,14,560 രൂപയാണ്.
ഇന്നലെ പവന് 1,02,760 രൂപയെന്ന ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് സ്വര്‍ണവില എത്തിയെങ്കിലും വൈകിട്ടോടെ വീണ്ടും വില ഉയരുകയായിരുന്നു.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില നിലവില്‍ ഔണ്‍സിന് 4,001 ഡോളര്‍ എന്ന നിരക്കിലാണ് പുരോഗമിക്കുന്നത്. പ്രവചനാതീതമായ നിലയിലാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വില മുന്നോട്ടുപോകുന്നത്.വരും ദിവസങ്ങളില്‍ സ്വര്‍ണവില കുതിച്ചുയരുമോ അതോ നിലംപതിക്കുമോ എന്നാണ് സാമ്പത്തിക ലോകം ഉറ്റുനോക്കുന്നത്.

0 Comments