പ്രിയദർശിനി ഗ്രന്ഥാലയം വായനാ വാരാലോഷം.




അത്തോളി /ഓട്ടമ്പലം: പ്രിയദർശിനി ഗ്രന്ഥാലയം വായനവാരാലോഷം-26 ന്   'പി . എൻ പണിക്കർ ഓർമയിൽ' എന്ന പരിപാടിയോടെ തുടക്കം കുറിച്ചു. കൊളക്കാട് വെൽഫയർ സ്‌കൂളിലെ കൊച്ചു കൂട്ടുകാർക്കായ് ഒരു സായാഹ്നം ഒരുക്കിക്കൊണ്ട് പുസ്തകപരിചയം, സ്നേഹ സമ്മാന വിതരണം, മിണ്ടിയും . പറഞ്ഞും അല്പനേരം ചടങ്ങുകൾ ശ്രദ്ധേയമായി. ഷിബി പി. എം,  സൈബുന്നിസ കെ.പി ( വെൽഫയർ സ്കൂൾ അധ്യാപിക)
  സെമീറ (പി.ടി.എ പ്രസിഡണ്ട്), മുഹമ്മദ് അമീൻ (സ്കൂൾ ലീഡർ )  പി.എം മുരളി (റിട്ട. സബ് ഇൻസ്പെക്ടർ)എന്നിവർ വായനാദിനത്തെക്കുറിച്ച് സംസാരിച്ചു. 



ഗ്രനഥശാലയുടെ സമ്മാനമായ പുസ്തക കിറ്റ് ലൈബ്രറി കൗൺസിലർ കെ. വി കൃഷ്ണകുമാരി വിദ്യാലയത്തിന് കൈമാറി. വിദ്യാർത്ഥികളായ നെഹ ഫാത്തിമ ഫാത്തിമ ലുത്ഫ, ലൈബ്രേറിയൻ ധന്യ ഗണേഷ് എന്നിവർ സായാഹ്ന പരിപാടികൾക്ക് നേതൃത്വം നൽകി. വൈശാഖ് .കെ , സുരേഷ്. പി , ലിഗേഷ് എന്നിവരും സംസാരിച്ചു.



Post a Comment

0 Comments