അപകടകാരികളായ നായകളെ കൊല്ലാൻ സുപ്രിംകോടതിയുടെ അനുമതി.




 
ഡൽഹി: അപകടകാരികളായ നായകളെ കൊല്ലാൻ സുപ്രിംകോടതിയുടെ അനുമതി. കോടതി നിർദേശങ്ങൾ നടപ്പിലാക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ എഫ്ഐആറോ ക്രിമിനൽ നടപടിയോ സ്വീകരിക്കരുതെന്നും കോടതി നിർദേശിച്ചു. നിർദേശങ്ങൾ നടപ്പാക്കിയ കാര്യങ്ങൾ ചീഫ് സെക്രട്ടറിമാർ ആഗസ്ത് 5 നുള്ളിൽ ഹൈക്കോടതികളെ ബോധിപ്പിക്കണം. ഹൈക്കോടതികൾ നവംബർ 17 നുള്ളിൽ സുപ്രിംകോടതിയിൽ വിവരം സമർപ്പിക്കണം.

തെരുവ് നായ ആക്രമണങ്ങൾ തടയുന്നതിൽ ഭരണകൂടങ്ങൾക്ക് വീഴ്ച സംഭവിച്ചതായും സുപ്രിംകോടതി ചൂണ്ടിക്കാട്ടി . എബിസി മാനദണ്ഡങ്ങൾ നടപ്പാക്കുന്നതിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് വീഴ്‌ച പറ്റി. തെരുവ് നായകൾ കൂടുന്നതിന് അനുസരിച്ച് അടിസ്ഥാന സൗകര്യങ്ങൾ വർധിക്കുന്നില്ല തെരുവ് നായകളുടെ ജനന നിയന്ത്രണത്തിനായി എല്ലാ ജില്ലകളിലും മതിയായ സൗകര്യത്തോടെ എബിസി സെന്ററുകൾ സ്ഥാപിക്കണമെന്നും ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബി ഉത്തരവിട്ടു . നിർദേശം സമയബന്ധിതമാ നടപ്പാക്കണമെന്നും സുപ്രിംകോടതി നിർദേശിച്ചു.

തെരുവുനായ്ക്കളെ ഷെല്‍ട്ടറുകളിലേക്ക് തന്നെ മാറ്റണമെന്നും തെരുവുകളിലേക്ക് തുറന്നുവിടരുതെന്നും സുപ്രീം കോടതി നിർ‌ദ്ദേശിച്ചു. നായ്ക്കളെ തെരുവില്‍ തുറന്നുവിടണമെന്ന മൃഗസ്‌നേഹികളുടെ ആവശ്യം കോടതി തള്ളി. മൃഗക്ഷേമ ബോര്‍ഡിന്റെ മാനദണ്ഡങ്ങള്‍ റദ്ദാക്കണമെന്ന ആവശ്യവും തള്ളിയിട്ടുണ്ട്. തെരുവുനായ്ക്കളെ വന്ധ്യംകരിക്കാനുള്ള മാനദണ്ഡങ്ങള്‍ റദ്ദാക്കില്ലെന്നും കോടതി വ്യക്തമാക്കി.

രാജ്യത്തെ തെരുവുനായകളെ പൂര്‍ണമായി പിടികൂടി അഭയകേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. പൊതുനിരത്തിലേക്ക് തിരിച്ചുവരാനാകാത്ത രീതിയില്‍ നടപടി എടുക്കണമെന്ന് സുപ്രീം കോടതി പറഞ്ഞു. തെരുവുനായകളെ പിടികൂടിയ ഇടത്ത് തന്നെ തിരിച്ചു വിടരുതെന്ന പരിഷ്‌കരിച്ച ഉത്തരവ് സുപ്രീം കോടതി തള്ളുകയും ചെയ്തു. നായ കടിക്കാതെ ജീവിക്കുക എന്നതും മൗലികാവകാശത്തിന്റെ ഭാഗമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Post a Comment

0 Comments