കോഴിക്കോട് :കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണ അപകടത്തിൽ 3 പേർ മരണപ്പെട്ടു. ജബ്ബാർ, അഷ്‌റഫ്, ബഷീർ എന്നിവരാണ് മരിച്ചത്.
അഷ്റഫും ബഷീറും
അത്തോളി സ്വദേശികളും
ജബ്ബാർ കിണാശ്ശേരി സ്വദേശിയുമാണ്.
ഗുരുതരമായി
പരിക്കുപറ്റിയ വിനോദ്
തിരുവങ്ങൂർ വെറ്റിലപ്പാറ സ്വദേശിയാണ്.ബീച്ചിലെ പഴയ പാസ്പോർട്ട് ഓഫീസ് കെട്ടിടത്തിനാണ് തകർച്ച സംഭവിച്ചത്. തൊട്ടടുത്തുള്ള സ്ഥാപനത്തിന്‍റെ ഗോഡൌണായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ഈ കെട്ടിടം. അപകടത്തിൽ 5 പേർക്ക് ഗുരുതരമായി പരിക്കേറ്റു. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് സ്ലാബിനടിയിൽ കുടുങ്ങിക്കിടന്ന തൊഴിലാളികളെ രക്ഷിച്ചത്. ഇവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. ഇവരിൽ മൂന്ന് പേരുടെ മരണമാണ് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ചികിത്സയിൽ കഴിയുന്ന വിനോദ് എന്നയാളുടെ നില ഗുരുതരമാണ്.
മരിച്ചവരിൽ ബഷീർ ലോറിഡ്രൈവറും മറ്റുള്ളവർലോഡിങ്ങ് തൊഴിലാളികളാണ്. ഇവിടേക്കുള്ള സാധനങ്ങള്‍ ഇറക്കിയതിന് ശേഷം ഷട്ടറിനോട് ചേര്‍ന്നുള്ള തറയിലിരുന്ന് വിശ്രമിക്കുകയായിരുന്നു ഇവര്‍. ആ സമയത്താണ് കെട്ടിടത്തിന്‍റെ സ്ലാബ് തകര്‍ന്നു വീണത്. ഏഴുപേരിൽ രണ്ട് പേര്‍ ഓടി മാറി. എന്നാൽ ബാക്കി 5 പേരുടെ മുകളിലേക്ക് സ്ലാബ് പതിക്കുകയായിരുന്നു.
കെട്ടിടത്തിന്റെ ഇപ്പോഴത്തെ നിലയുടെയും സുരക്ഷാനിർദേശങ്ങളുടെയും പരിശോധനകൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്. അപകടത്തിനിടയാക്കിയ കാരണങ്ങൾ വിശദമായി പരിശോധിക്കുകയാണ്

0 Comments