ഏകത്വം.

കവിത.






മുറ്റത്ത് പടരുന്ന പൂക്കളങ്ങളിൽ
ഒരേ വിധത്തിലുള്ള പൂക്കളല്ല!
വർണങ്ങളിൽ വൈവിധ്യം
വലുപ്പത്തിലും ആകൃതിയിലും മണത്തിലും
ഗുണത്തിലും..
ഏകത്വം എന്ന പുതിയ നിറത്തിൽ പൂക്കളം ചിരിക്കുമ്പോൾ
ഓണത്തിൻ്റെ മതം
മനുഷ്യർ തിരിച്ചറിയുന്നു..
 ഹൃദയങ്ങളിൽ
വസന്തം വിരിയുന്നു.

സുനിമോൾ ബളാൽ.
കവയത്രി.

           ***       ***

Post a Comment

0 Comments