🌻
ഓണബാല്യം.
ഓർമകളിലെ ഓണക്കാലം
ഒരു വർണവരിക്കവിതയായിരുന്നു.
വർഷം തോറും വിരുന്നെത്തുന്ന
അവധിപ്പൂക്കാലം!
ആൺകൂട്ടും പെൺകൂട്ടും
ഗൃഹാങ്കാണങ്ങളും
ഒരുമിച്ചിരുന്നൊന്നിച്ചെഴുതിയ
ഹൃദ്യമാമൊരൊറ്റവരിക്കവിത!!
🌻
ഗൃഹാതുരം.
കാലമേ, ബാല്യം നീയെടുത്തപ്പോൾ
എനിക്കു കൈമോശം വന്നത്
ഇഷ്ടങ്ങളും ഇഷ്ടക്കാരുമൊത്ത്
ഏറെ വർണവൈവിദ്ധ്യങ്ങളോടെ,
ഗഗനാങ്കണത്തിലേക്ക്
ഒരുമിച്ച് പറക്കാൻ കെല്പുണ്ടായിരുന്ന
എന്റെ പ്രിയ മനസ്സാണ് !
🟧 റഹ്മാൻ ചോറ്റൂർ.
കവി.

0 Comments