കോഴിക്കോട്: വടകരയിൽ കാണാതായ മേമുണ്ട ഹയർ സെക്കന്ററി ഹ്യൂമാനിറ്റീസ് രണ്ടാം വർഷ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ ചാനിയം കടവ് പുഴയിലാണ് മൃതദേഹം കണ്ടത്. ആദിഷ് കൃഷ്ണ (17) നെയാണ് 28-ാം തീയതി മുതൽ കാണാതായത് .കഴിഞ്ഞ ദിവസം രാത്രി വീട്ടുകാർ ഉറങ്ങിക്കിടക്കുന്ന സമയം വീട്ടിൽ നിന്നും പോയതായായിരുന്നു വിവരം. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.

0 Comments